കോഴിക്കോട് സിറ്റിയുടെ പുതിയ മുഖമാണ് പന്തീരാങ്കാവ്. പുതിയ കോഴിക്കോടിന്റെ അഭിമാന കേന്ദ്രമായ ഹൈലൈറ്റ് സിറ്റിയും, ഹൈലൈറ്റ് മാളും, അമ്പന ചുംബികളാൽ അത്ഭുത ലോകം തീർത്ത Landmark World ഉം, സ്വപ്നങ്ങൾക്കപ്പുറത്തെ പുതു ലോകം സാക്ഷാത്കരിച്ച ലാൻഡ്മാർക്ക് ടൌൺ ഷിപ്പും, പ്രകൃതിയുടെ ശാന്തതയിൽ ലയിപ്പിച്ച ഒരു സ്വർഗ്ഗത്തെ ഒരുക്കുന്ന ലൈഫ് ലൈൻ ടൌൺഷിപ്പും, 3 മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും, നിരവധി എഡ്യൂക്കേഷൻ സ്ഥാപനങ്ങളും, സൈബർ പാർക്കുകളും പന്തീരാങ്കാവിന്റെ മഹിമ നാൾക്കുനാൾ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതിനും, വികസിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. കോഴിക്കോട് എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാ സൗകര്യം കൂടി കണക്കിലെടുത്താണ് പന്തീരാങ്കാവ് ഇത്രയധികം വളർന്നത്. നിർമ്മാണം ആരംഭിച്ചപുതിയ ആറുവരിപ്പാതയുടെയും, ഉടൻ ആരംഭിക്കുന്ന പാലക്കാട്- കോഴിക്കോട് ഹൈവേയുടെയും മുഖ്യ സംഗമ സ്ഥലം പന്തീരാങ്കാവ് ആകുന്നതോടെ കോഴിക്കോട് സിറ്റിയുടെ ഹൃദയം പന്തീരാങ്കാവ് ആയി മാറുമെന്നതിൽ സംശയമില്ല. മാറിയ പന്തീരാങ്കാവ് പണക്കാരുടെ മാത്രം പറുദീസ ആകുമ്പോൾ, അവിടെ സാധാരണക്കാർക്കും വാങ്ങാവുന്ന വിലയിൽ ഒരുങ്ങുന്ന ഏക പ്രോജക്ട് ആണ് Bismax Developers ഒരുക്കുന്നത്.
പന്തീരാങ്കാവ് ഹൈവേയിൽ നിന്നും വെറും 1 കിലോമീറ്റർ മാത്രം ദൂരത്തിൽ ഉള്ള ഈ പ്രോജക്ട് സൈറ്റിൽ നിന്നും പഴയ ബൈപാസ്സിലേക്കും, കൊളത്തറ, ചെറുവണ്ണൂർ, മീഞ്ചന്ത തുടങ്ങിയ സ്ഥലങ്ങളിലേക്കും നഗര തിരക്കുകളിൽ പെടാതെ കുറഞ്ഞ സമയത്തിൽ എത്തിപ്പെടാൻ സാധിക്കും.
കോഴിക്കോട് നഗരത്തിൽ ഏറ്റവും കൂടുതൽ വാടക നിരക്ക് ലഭിക്കുന്ന പന്തീരാങ്കാവിൽ ഒരുക്കുന്ന ഈ പ്രോജക്ട് കുറഞ്ഞ ബജറ്റിൽ മികച്ച ഫിനാൻസ് സ്കീമുകളോടെ ലഭിക്കുന്നത് കൊണ്ടു തന്നെ, നിക്ഷേപത്തിനും അത്യാകര്ഷകമാണ്.